അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം ആഘോഷിച്ചു 

അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം ആഘോഷിച്ചു 

Feb 25, 2026 - 12:58
 0
അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം ആഘോഷിച്ചു 
This is the title of the web page

 ഇടുക്കി: അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി നരമംഗലത്ത് ചെറിയ നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി മോഹനന്‍ കാനത്തില്‍ എന്നിവര്‍  മുഖ്യകാര്‍മികത്വം വഹിച്ചു. ശനിയാഴ്ച നടന്ന താലപ്പൊലി ഘോഷയാത്രയില്‍ നൂറിലേറെ ഭക്തര്‍ പങ്കെടുത്തു. ഉത്സവത്തോടനുബന്ധിച്ച് കിളിത്തട്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വാദ്യമേളങ്ങള്‍, കാവടിയാട്ടം, വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര സന്ധ്യയോടെ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കല്ലുങ്കല്‍ നവഗണ്ണ ഗുരുതിയോടെയാണ് ഉത്സവം സമാപിച്ചത്. പ്രസിഡന്റ് കെ ജി വാസുദേവന്‍ നായര്‍, വൈസ് പ്രസിഡന്റ് മനോജ്കുമാര്‍ പാലക്കാട്ട് തെക്കേതില്‍, സെക്രട്ടറി സതീഷ് കുമാര്‍ ചെമ്പകശേരിയില്‍, ശിവദാസ് പുതുപ്പറമ്പില്‍, ശ്രീകാന്ത് ഇടാട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow