കാഞ്ചിയാര്‍ പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു

കാഞ്ചിയാര്‍ പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു

Aug 17, 2026 - 14:56
 0
കാഞ്ചിയാര്‍ പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും നടത്തി. പ്രസിഡന്റ് സെലിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ജെ ബി മുരുഗേശന്‍ (മികച്ച ജൈവകര്‍ഷകന്‍),   ജെസി രാജു (മികച്ച വനിതാ കര്‍ഷക), ദേവാനന്ദു രാജേഷ് (മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍), എം വി കുര്യന്‍ (മുതിര്‍ന്ന കര്‍ഷകന്‍), അമ്പിളി രാഘവന്‍ (മികച്ച വനിതാ കര്‍ഷ എസ് ടി വിഭാഗം), എ കെ പ്രഭാകരന്‍ (കര്‍ഷക തൊഴിലാളി), ശ്യാംകുമാര്‍ കെ എസ് (മികച്ച ക്ഷീര കര്‍ഷകന്‍), ഗീതാമ്മ കെ എമ്മും (മികച്ച ക്ഷീര കര്‍ഷക) എന്നിവര്‍ ഏറ്റുവാങ്ങി. വിവിധ വാര്‍ഡുകളില്‍നിന്ന് മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട 14 പേരെയും ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷില്‍ബി അഗസ്റ്റിന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ്‌മോന്‍ അഴകന്‍പറമ്പില്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ജോസഫ്, പഞ്ചായത്തംഗങ്ങളായ ആലീസ് സെന്‍, തങ്കമണി സുരേന്ദ്രന്‍, സുമ രാജന്‍, സന്ധ്യ ജയന്‍, കാഞ്ചിയാര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി ബിജു, പഞ്ചായത്ത് സെക്രട്ടറി അനിജ ആര്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow