ചെറുതോണി-ഇടുക്കി മെഡിക്കല്‍ കോളേജ് ബൈപാസ് റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍
ചെറുതോണി-ഇടുക്കി മെഡിക്കല്‍ കോളേജ് ബൈപാസ് റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍
ഇടുക്കി: ചെറുതോണിയില്‍നിന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്കുള്ള ബൈപാസ് റോഡിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നു. 3 കോടി രൂപ മുതല്‍മുടക്കില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് നിര്‍മിക്കുന്ന റോഡിന്റെ നീളം 850 മീറ്ററും വീതി 10 മീറ്ററുമാണ്. ജില്ലാ പഞ്ചായത്ത് വിട്ടു നല്‍കിയ ഭൂമിയിലൂടെയാണ് നിര്‍മാണം. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച് ടൗണ്‍ഹാളിന്റെയും വിദ്യാധിരാജ സ്‌കൂള്‍ കോമ്പൗണ്ടിന്റെയും സമീപത്തുകൂടി മെഡിക്കല്‍ കോളേജിലെ പുതിയ കെട്ടിടത്തിന്റെ സമീപം നിലവിലുള്ള റോഡിലേക്ക് എത്തിച്ചേരും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലാ ആസ്ഥാന വികസനത്തിന് മുതല്‍ക്കൂട്ടാകും. ബൈപാസ് റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലാണ് മെഡിക്കല്‍ കോളേജിന്റെ മറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്.
What's Your Reaction?