ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി കട്ടപ്പനയില്‍ അദാലത്ത് നടത്തി: പരിഗണിച്ചത് 200ലേറെ കേസുകള്‍
ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി കട്ടപ്പനയില്‍ അദാലത്ത് നടത്തി: പരിഗണിച്ചത് 200ലേറെ കേസുകള്‍
ഇടുക്കി: ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി കട്ടപ്പനയില്‍ നടത്തിയ അദാലത്തില്‍ 200ലേറെ കേസുകള്‍ പരിഗണിച്ചു. കട്ടപ്പന ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന അദാലത്തില്‍ കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വായ്പ കുടിശികയുള്ളവര്‍ പങ്കെടുത്തു. തുടര്‍പ്രളയവും കോവിഡ് മഹാമാരിയും മൂലം വിവിധകാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് അദാലത്ത് സഹായകരമായി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമയാ സിജി എന്‍.എന്‍, അഡ്വ. പി എ വില്‍സണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് കേസുകള്‍ പരിഗണിച്ചു. കട്ടപ്പന റൂറല്‍ കോപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറി റെജി സെബാസ്റ്റ്യന്‍, സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ഇന്‍ ചാര്‍ജ് ആര്യ എം നായര്‍, സുമിത്ത് എം.പി, ലോ കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?