എല്‍ഡിഎഫ് അണക്കരയില്‍ ആഹ്‌ളാദപ്രകടനം നടത്തി
എല്‍ഡിഎഫ് അണക്കരയില്‍ ആഹ്‌ളാദപ്രകടനം നടത്തി
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അണക്കരയില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. പീരുമേട് നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ സലിംകുമാറിന്റെ സ്ഥാനാര്‍ഥിത്വം വിളംബരം ചെയ്താണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. കക്ഷി നേതാക്കളും പ്രവര്‍ത്തകരും ചുമട്ടുതൊഴിലാളികളും ഡ്രൈവര്‍മാരുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. നേതാക്കളായ കുസുമം സതീഷ്, അജി പോളച്ചിറ, സതീഷ് ചന്ദ്രന്‍, ടോമിച്ചന്‍ കോഴിമല, ബേബിച്ചന്‍ തുരുത്തിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?