ഏലം കൃഷി നഷ്ടപരിഹാരം: മുഴുവന്‍ അപേക്ഷകര്‍ക്കും തുക അനുവദിക്കണമെന്ന് സിപിഐ

ഏലം കൃഷി നഷ്ടപരിഹാരം: മുഴുവന്‍ അപേക്ഷകര്‍ക്കും തുക അനുവദിക്കണമെന്ന് സിപിഐ

Mar 1, 2025 - 23:38
Mar 2, 2025 - 00:03
 0
ഏലം കൃഷി നഷ്ടപരിഹാരം: മുഴുവന്‍ അപേക്ഷകര്‍ക്കും തുക അനുവദിക്കണമെന്ന് സിപിഐ
This is the title of the web page

ഇടുക്കി:

 
ഇടുക്കി: 
കഴിഞ്ഞ വര്‍ഷത്തെ കനത്ത വരള്‍ച്ചയെ തുടര്‍ന്ന് ഏലം കൃഷിനാശിച്ച കര്‍ഷകരില്‍ അപേക്ഷ നല്‍കിയവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്ന് സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി.ഏക്കറുക്കണക്കിന് കൃഷിയിടങ്ങളിലാണ് ഏലചെടികള്‍ കരിഞ്ഞുണങ്ങി നാശിച്ചത്. ആയിരകണക്കിന് കര്‍ഷകര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയെങ്കിലും 20 സെന്റിനും 2.5 ഏക്കറിനും ഇടയില്‍ സ്ഥലമുള്ള കര്‍ഷകര്‍ക്കുമാത്രമേ നിലവില്‍ നഷ്ടപരിഹാരം ലഭിക്കു. കൃഷി വകുപ്പിന്റെ ഈ തീരുമാനത്തിലൂടെ അര്‍ഹരായ നിരവധി കര്‍ഷകര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്. പി പ്രസാദ്, റോഷി ആഗസ്റ്റിന്‍ അടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൃഷിനാശിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള തീരുമാനമുണ്ടായത്. എന്നാല്‍ കുറച്ച് കര്‍ഷകര്‍ക്കുമാത്രമായി നഷ്ടപരിഹാരം പരിമിതപ്പെടുത്തുന്നത് നീതികരിക്കാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. തുക ലഭിക്കാന്‍ അര്‍ഹതയുള്ള മുഴുവന്‍ കര്‍ഷകര്‍ക്കുമൊപ്പം സിപിഐ നിലകൊള്ളും. നഷ്ടപരിഹാരം പണമായി തന്നെ വിതരണം ചെയ്യണം. നിലിവല്‍ കാലഹരണപ്പെട്ടതോ ഗുണനിലവാരമില്ലാത്തതുമായ വളങ്ങള്‍ ദുരിതാശ്വാസത്തിന്റെ പേരില്‍ കര്‍ഷകരില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവധിക്കില്ല. പുനരുദ്ധാരണ സഹായം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പിക്കേണ്ട തീയതി ദീര്‍ഘിപ്പിക്കണമെന്നും മുമ്പ് അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്ത കര്‍ഷകരെയും പരിഗണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, ഭാരവാഹികളായ കെ എസ് രാജന്‍, തങ്കമണി സുരേന്ദ്രന്‍, കെ എന്‍ കുമാരന്‍, വിജയകുമാരി ജയകുമാര്‍, കെ ആര്‍ രാജേന്ദ്രന്‍, ആനന്ദ് വിളയില്‍, ജി അയ്യപ്പന്‍, പി ജെ സത്യപാലന്‍, കെ കെ സജിമോന്‍, സി എസ് അജേഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow