കുമളി റൂറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ സര്‍വീസിന്റെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കുമളി റൂറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ സര്‍വീസിന്റെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Mar 16, 2026 - 13:56
 0
കുമളി റൂറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ സര്‍വീസിന്റെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
This is the title of the web page

ഇടുക്കി: കുമളി റൂറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ സര്‍വീസ് ആരംഭിച്ച ഡയാലിസിസ് സെന്റര്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് മേഖലയിലെ വൃക്കരോഗികള്‍ക്ക് ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെയാണ് ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്.  അത്യാധുനിക സജ്ജീകരണങ്ങളോടെ രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നിലവില്‍ ആറ് ഡയാലിസിസ് മെഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം കോണ്‍ഫ്രന്‍സ് ഹാള്‍, കൗണ്‍സിലിങ് റൂം, രോഗികള്‍ക്ക് വിശ്രമത്തിനുള്ള മുറികള്‍ തുടങ്ങി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  ഡയാലിസിസ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഏലം ലേല ഏജന്‍സികളായ കെസിപിഎംസി, മാസ് എന്റര്‍പ്രൈസസ്, സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി എന്നിവരുടെ സഹായത്താലാണ് പൂര്‍ത്തിയാക്കിയത്. കുമളി പഞ്ചായത്തിലെ ആരോഗ്യ വകുപ്പിന്റെയും ആശാ വര്‍ക്കര്‍മാരുടെയും സഹായത്തോടെ നിര്‍ധന രോഗികളെ കണ്ടെത്തി മരുന്നുകള്‍, ഭക്ഷ്യകിറ്റുകള്‍ എന്നിവ സംഘടന നല്‍കുന്നുണ്ട്. കിടപ്പുരോഗികള്‍ക്കുള്ള ഉപകരണങ്ങള്‍, ആംബുലന്‍സ് സര്‍വീസ്, ഓക്‌സിജന്‍ സിലണ്ടറുകള്‍ വിതരണം ചെയ്യുന്ന ജീവവായു പദ്ധതി തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ചെയര്‍മാന്‍ ആന്റണി ആലഞ്ചേരിയുടെ അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മണിമേഖല, ആന്‍സി ജെയിംസ്, ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, ക്രോസ് മാനേജിങ് ഡയറക്ടര്‍ ഫാ. ലിറ്റു ജേക്കബ്, കെ ഐ വര്‍ഗീസ് കിഴക്കേതലക്കല്‍, ഡോ. സാറ ആന്‍ ജോര്‍ജ്, ജോണി കണ്ടാരപ്പള്ളില്‍, സിറില്‍ യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow