പാമ്പാടുംപാറ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി
പാമ്പാടുംപാറ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി

ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമവും മാര്‍ച്ചും നടത്തി. കെപിസിസി എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ഭരണസമിതി ധൂര്‍ത്ത്, അഴിമതി, കെടുകാര്യസ്ഥത എന്നിവയുടെ പര്യായപദമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാമ്പാടുംപാറ മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ് അധ്യഷനായി. കെപിസിസി സെക്രട്ടറി അഡ്വ. എം എന്‍ ഗോപി, അഡ്വ. സേനാപതി വേണു, ബ്ലോക്ക്് പ്രസിഡന്റ് സി എസ് യശോധരന്‍, ജി മുരളീധരന്‍, മുകേഷ് മോഹന്‍, ബിജൊ മാണി, ടോമി കരിയിലക്കുളം, സന്തോഷ് അമ്പിളിവിലാസം, ഗോപാലകൃഷ്ണന്‍, ജോസഫ് ചാക്കോ, ഷാജി മരുതോലി, ജോസ് അമ്മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






