മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹൈസ്‌കൂളിലെ 1982-83 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം ഓര്‍മച്ചെപ്പ് - 2025 എന്ന പേരില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗവും പ്രിന്‍സിപ്പലുമായ സിബിച്ചന്‍ തോമസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സൗഹൃദ സദസില്‍ പങ്കെടുത്തു. വിദേശത്തുള്ളവര്‍ ഓണ്‍ലൈനായി പങ്കാളികളായി. ആദ്യ സ്‌കൂള്‍ ലീഡര്‍ സിബി ജോസഫ് അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍, ഫാ. ലിബിന്‍ വള്ളിയാംതടം എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ബോബി അഗസ്റ്റിന്‍, ജെയിംസ് ജേക്കബ്, ജയിംസ് മ്ലാകുഴി, ജോര്‍ലി സെബാസ്റ്റിയന്‍, ജോര്‍ജ് സൈമണ്‍, മോളി പി ജെ, റോസിലി ബെന്നി, ലിസി ബെന്നി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
What's Your Reaction?






