ശ്രീനാരായണഗുരു സമാധി: കുമളി അമരാവതിയില്‍ ശാന്തിയാത്ര നടത്തി
ശ്രീനാരായണഗുരു സമാധി: കുമളി അമരാവതിയില്‍ ശാന്തിയാത്ര നടത്തി

ഇടുക്കി:എസ്എന്‍ഡിപി യോഗം അമരാവതി ശാഖയില്‍ ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ച് ശാന്തിയാത്ര നടത്തി. ഒന്നാം മൈലില്‍നിന്ന് ആരംഭിച്ച ശാന്തിയാത്ര അമരാവതി ഗുരുദേവക്ഷേത്രത്തില്‍ എത്തിയശേഷം ഉപവാസപ്രാര്‍ഥനയും നടന്നു. ക്ഷേത്രം മേല്‍ശാന്തി ലാല്‍ തിരുമേനി നേതൃത്വം നല്‍കി. ശാന്തിയാത്രക്ക് ശാഖാ പ്രസിഡന്റ് കെ എസ് ജയന്‍ കടക്കാട്ട് വടക്കേതില്‍, സെക്രട്ടറി സന്തോഷ് കുമാര്‍ എം എസ് മക്കനാല്‍, വൈസ് പ്രസിഡന്റ് ഗീത നരേന്ദ്രന്‍, യൂണിയന്‍ കമ്മിറ്റിയംഗം രാജു വഴിയമ്പലത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






