അയ്യപ്പന്‍കോവില്‍ പുല്ലുമേട്ടില്‍ പൂവിട്ട് മേട്ടുക്കുറിഞ്ഞി
അയ്യപ്പന്‍കോവില്‍ പുല്ലുമേട്ടില്‍ പൂവിട്ട് മേട്ടുക്കുറിഞ്ഞി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പുല്ലുമേട്ടില്‍ മേട്ടുക്കുറിഞ്ഞി പൂത്തു. ഏഴു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞി കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്. പുല്ലുമേട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് പാലമേടില്‍ എത്തി അവിടെനിന്ന് ഒരുകിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാം. ഓഫ് റോഡ് ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് വേറിട്ട അനുഭവമാണ് ഇവിടേയ്ക്കുള്ള യാത്ര. എന്നാല്‍ മേട്ടുക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികളെ വലയ്ക്കുന്നത് മലനിരകളിലേക്ക് എത്തിച്ചേരുന്നതിനുള്ള യാത്രാസൗകര്യങ്ങളുടെ അഭാവമാണ്. ടൂറിസം സാധ്യത കണക്കിലെടുത്ത് ഈ മേഖലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ള സൗകര്യങ്ങള്‍ പഞ്ചായത്ത് ഇടപെട്ട് നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






