നൂറ്റാണ്ടിന്റെ പെരുമയില്‍ വണ്ടിപ്പെരിയാര്‍ സിഎസ്‌ഐ പള്ളി
നൂറ്റാണ്ടിന്റെ പെരുമയില്‍ വണ്ടിപ്പെരിയാര്‍ സിഎസ്‌ഐ പള്ളി

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎസ്‌ഐ പള്ളി നൂറ്റാണ്ടിന്റെ നിറവില്‍. ബ്രിട്ടീഷുകാര്‍ 1850ല്‍ സ്ഥാപിച്ച പ്രാര്‍ഥനാലയം 1924ല്‍ ബിഷപ്പ് റവ. ഡോ. സി എച്ച് ഗില്‍ ഡി ഡി ആണ് പള്ളിയായി കൂദാശ ചെയ്തത്. 1850ല്‍ തിരുവിതാംകൂര്‍ രാജവംശവുമായുള്ള ഉടമ്പടിപ്രകാരം തേയില കൃഷിക്കായി പീരുമേട്ടിലെത്തിയ ബ്രിട്ടീഷുകാര്‍, വണ്ടിപ്പെരിയാറിലേക്കും വ്യാപിപ്പിച്ചതോടെയാണ് പ്രാര്‍ഥനാലയത്തെക്കുറിച്ച് ചിന്തിച്ചത്. തുടര്‍ന്ന് ചെറിയതോതില്‍ ആരംഭിച്ച മന്ദിരം പിന്നീട് പള്ളിയായി മാറ്റി 1924 ഓഗസ്റ്റ് 24ന് റവ. ഡോ. സി എച്ച് ഗില്‍ ഡി ഡി കൂദാശ ചെയ്തു. 1947ല്‍ അന്നത്തെ മദിരാശി റായപേട്ടയില്‍ നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രഗേഷന്‍സ്, ആംഗ്ലിക്കന്‍സ്, മെത്തഡിസ്റ്റ്, പ്രോട്ടസ്റ്റന്‍സ് എന്നീ 4 ക്രിസ്തീയ സഭകള്‍ ചേര്‍ന്ന് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന പുതയ ക്രിസ്തീയ സഭ രൂപീകൃതമായി. ഇതോടെ വണ്ടിപ്പെരിയാര്‍ സിഎസ്‌ഐ പള്ളിയും ഇടവക ദേവാലയമായി മാറി. 1983 ഏപ്രില്‍ 4ന് ഈസ്റ്റ് കേരള മഹായിടവക രൂപീകൃതമായതോടെ പള്ളിയില്‍ വിശ്വാസികളുടെ എണ്ണം വര്‍ധിച്ചു. പള്ളിയോടുചേര്‍ന്ന് പുതിയ സമുച്ചയവും നിര്‍മിച്ചു. ആദ്യകാലയത്ത് പള്ളിയില്‍ സേവനമനുഷ്ഠിച്ച വികാരിമാരുടെ ചിത്രങ്ങളും അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശിലാഫലകങ്ങളും ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ, അന്നത്തെ വൈദിക പീഠങ്ങളും ഓസ്തി പാത്രവും ഇരിപ്പിടങ്ങളും പഴയകാല ഹാര്‍മോണിയവും ഇന്നും സൂക്ഷിച്ചുവരുന്നു. പള്ളിയുടെ നൂറാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഇടവക സെക്രട്ടറി എസ് പി സെല്‍വിന്‍ അറിയിച്ചു. നൂറുവര്‍ഷം പൂര്‍ത്തിയായ ദിവസം വികാരി റവ. ഡോ. കെ ഡി ദേവസ്യയുടെ കാര്‍മികത്വത്തില്‍ പ്രത്യേക കുര്‍ബാന നടന്നു. ഇടവക വിശ്വാസികള്‍ക്കായി ചായസല്‍ക്കാരവും ഒരുക്കിയിരുന്നു. കൈക്കാരന്‍മാരായ ജെ തോമസ്, എസ് യേശുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






