കട്ടപ്പനയുടെ ഓണാഘോഷം മിനി സ്റ്റേഡിയത്തില്‍ നടന്നു

കട്ടപ്പനയുടെ ഓണാഘോഷം മിനി സ്റ്റേഡിയത്തില്‍ നടന്നു

Sep 16, 2024 - 17:02
 0
കട്ടപ്പനയുടെ ഓണാഘോഷം മിനി സ്റ്റേഡിയത്തില്‍ നടന്നു
This is the title of the web page


ഇടുക്കി : ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തില്‍ കട്ടപ്പനയുടെ ഓണാഘോഷം മിനി സ്റ്റേഡിയത്തില്‍ നടന്നു. കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ശുചീകരണ തൊഴിലാളികള്‍ക്കുള്ള ഓണക്കോടി വിതരണം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റും കവിയുമായ സുഗതന്‍ കരുവാറ്റ, കേരള സാഹിത്യ അക്കാദമി അംഗവും കഥാകൃത്തുമായ മോബിന്‍ മോഹന്‍, മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ എം സി ബോബന്‍, സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു  ചക്കുംമുട്ടില്‍, ബിജെപി ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, അഡ്വ. ജോളി കുര്യന്‍, ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ്, ജനറല്‍ സെക്രട്ടറി എസ് സൂര്യലാല്‍, രക്ഷാധികാരിമാരായ കെ വി വിശ്വനാഥന്‍, ഷാജി നെല്ലിപ്പറമ്പില്‍, സംഘം പ്രസിഡന്റ് ടോമി ആനിക്കാമുണ്ടയില്‍, സെക്രട്ടറി ജാക്‌സണ്‍ സ്‌കറിയ തുടങ്ങി വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച കോട്ടയം തുടിയുടെ നാടന്‍പ്പാട്ട് ആഘോഷ പരിപാടികളെ ഹൃദ്യമാക്കി മാറ്റി. ഓണാഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും പായസം വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow