വെട്ടിക്കുഴക്കവല ഹാപ്പിനഗറില്‍ ഓണാഘോഷം
വെട്ടിക്കുഴക്കവല ഹാപ്പിനഗറില്‍ ഓണാഘോഷം

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റസിഡന്‍സ് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ എസ്എച്ച്ജിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി കൂട്ടായ്മയിലെ മുതിര്‍ന്നവരെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് വിജി ചിറക്കടവില്‍ അധ്യക്ഷയായി. നഗരസഭാ കൗണ്‍സിലര്‍ രാജന്‍ കാലാച്ചിറ, ഹാപ്പിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ജെ തോമസ് കളപ്പുര, റോബിന്‍ ചാക്കോ, ഷാജി ചെറുശ്ശേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






