വണ്ടിപ്പെരിയാര്‍ സേവാഭാരതി യൂണിറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
വണ്ടിപ്പെരിയാര്‍ സേവാഭാരതി യൂണിറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: വണ്ടിപ്പെരിയാറില്‍ സേവാഭാരതി യൂണിറ്റ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കന്നിമാര്‍ ചോല കമ്മ്യൂണിറ്റി ഹാളില്‍ വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമൃത സിംഗ് നായക്ക് ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ധന തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. ജീവിതശൈലി രോഗങ്ങളായ പ്രഷര്‍, ഷുഗര്‍ എന്നിവയ്ക്കുള്ള മരുന്നുകളും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശിവശങ്കര്‍ അധ്യക്ഷനായി. സെക്രട്ടറി രതീഷ് നേതൃത്വം നല്‍കി. കന്നിമാര്‍ ചോലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.
What's Your Reaction?