വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിലെ അസംബ്ലി ഹാള്‍ നിര്‍മാണം ആരംഭിച്ചു
വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിലെ അസംബ്ലി ഹാള്‍ നിര്‍മാണം ആരംഭിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിലെ അസംബ്ലി ഹാളിന്റെ നിര്‍മാണം തുടങ്ങി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സെല്‍വത്തായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍നിന്ന് അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് റൂഫിങ്ങും ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കലും നടത്തുന്നത്. 5 വര്‍ഷത്തിനിടെ ആര്‍ സെല്‍വത്തായിയുടെ നേതൃത്വത്തില്‍ 32 ലക്ഷം രൂപയാണ് സ്‌കൂളിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ, മറ്റ് അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






