കര്‍ഷക കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ കണ്‍വന്‍ഷന്‍ നടത്തി
കര്‍ഷക കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടത്തിനെതിരെ ലോങ് മാര്‍ച്ചിന് മുന്നോടിയായി വണ്ടിപ്പെരിയാറില്‍ കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കണ്‍വന്‍ഷന്‍ നടത്തി. പരുമലയില്‍ സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. 26ന് കര്‍ഷക കോണ്‍ഗ്രസ് മുരിക്കാശേരിയില്‍നിന്ന് ചെറുതോണിയിലേക്ക് ലോങ് മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ സുരേന്ദ്രന്‍ അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, പി ആര്‍ അയ്യപ്പന്‍, ഷാജി പൈനാടത്ത്, അന്‍സാരി എന്നിവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






