ചിന്നക്കനാലില്‍ യുവതിയുടെ കൈയില്‍നിന്ന് പഴ്‌സ് തട്ടിയെടുത്ത് രക്ഷപ്പെട്ട എറണാകുളം സ്വദേശി അറസ്റ്റില്‍
ചിന്നക്കനാലില്‍ യുവതിയുടെ കൈയില്‍നിന്ന് പഴ്‌സ് തട്ടിയെടുത്ത് രക്ഷപ്പെട്ട എറണാകുളം സ്വദേശി അറസ്റ്റില്‍

ഇടുക്കി: ചിന്നക്കനാലില്‍ ഓട്ടോറിക്ഷയില്‍ ഇരുന്ന യുവതിയുടെ കൈയില്‍നിന്ന് പഴ്‌സ് തട്ടിയെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയെ പിടികൂടി. ഇടപ്പള്ളി ഇലവുങ്കല്‍ ആരിഷ് ആണ് അറസ്റ്റിലായത്. സ്‌കൂട്ടറുമായി ഇയാള്‍ തമിഴ്‌നാട് തേനിയിലേക്ക് കടന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ തേനിയില്‍നിന്ന് പിടികൂടുകയായിരുന്നു. മോഷ്ടിച്ച പണത്തില്‍ 26000 രൂപയും കണ്ടെടുത്തു. പണയം വച്ച സ്വര്‍ണ്ണം തിരികെ എടുക്കുന്നതിനായാണ് യുവതി പണവുമായെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതിയെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






