വാത്തിക്കുടി ബ്ലോക്ക് ക്ഷീരസംഗമം കഞ്ഞിക്കുഴിയില്‍ നടത്തി
വാത്തിക്കുടി ബ്ലോക്ക് ക്ഷീരസംഗമം കഞ്ഞിക്കുഴിയില്‍ നടത്തി

ഇടുക്കി: ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാത്തിക്കുടി ബ്ലോക്ക് ക്ഷീരസംഗമം നടന്നു.
കഞ്ഞിക്കുഴി അപ്പൂസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങള്‍, കേരള ഫീഡ്സ് എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ ക്ഷീര സംഗമം നടന്നത്. ക്ഷീരോല്‍പന്ന നിര്‍മാണ പ്രദര്‍ശനം, ക്ഷീര കര്‍ഷക സെമിനാര്‍, കര്‍ഷകരെ ആദരിക്കല്‍, ഡയറി എക്‌സ്‌പോ, പ്രദര്‍ശനം, എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. ഡയറി എക്‌സ്‌പോ കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസും ക്ഷീരോല്‍പന നിര്‍മാണ പ്രദര്‍ശനം കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജനും ക്ഷീര സെമിനാര്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ മോഹനനും ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ അധ്യക്ഷയായി. ഇആര്‍സിഎംപിയു ചെയര്‍മാന്‍ വത്സലന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി.
വാത്തിക്കുടി ബ്ലോക്കിന് കീഴില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ ആദരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോയി വര്‍ക്കി, സാന്ദ്രാമോള്‍ ജിന്നി, ആലീസ് വര്‍ഗീസ്, കഞ്ഞിക്കുഴി ആപ്‌കോസ് പ്രസിഡന്റ്
ടി ഡി സോമന്‍, വാത്തിക്കുടി ക്ഷീര വികസന ഓഫീസര്‍ അഞ്ചുമോള്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






