പെരിയാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

പെരിയാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 16, 2023 - 03:19
Jul 6, 2024 - 06:58
 0
പെരിയാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
This is the title of the web page

പെരിയാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ വലിയ പാലത്തിന് സമീപം അയ്യപ്പൻ കോവിൽ പോക്കാട്ട് വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ വെള്ളത്തിൽ വീണ് മരിച്ച് കിടക്കുന്നത് പരിസര വാസികളാണ് ആദ്യം കണ്ടത്. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .

ഇന്ന് രാവിലെയാണ് വിജയകുമാറിനെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉപ്പുതറ പാലത്തിനു സമീപം വാടകക്ക് താമസിച്ച് വരുകയായിരുന്നു വിജയകുമാർ. പതിവുപോലെ പെരിയാറ്റിൽ  കുളിക്കാൻ ഇറങ്ങിയ വേളയിലാണ് വെള്ളത്തിൽ വീണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സമീപവാസികളാണ് ആദ്യം കണ്ടത് തുടർന്ന്. പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം കരക്കെത്തിച്ചു. വെള്ളത്തിൽ കമിഴ്ന്നു വീണ നിലയിലാണ് മൃതദേഹം കിടന്നത്.  കുളിക്കാനായി കൊണ്ടു വന്ന ബക്കറ്റ് അനുബന്ധ സാധനങ്ങളും കരയ്ക്കിരുപ്പുണ്ട്. തോർത്ത് മാത്രം ഉടുത്ത നിലയിലായിരുന്നു മൃതദേഹം . മുമ്പും ഹൃദയാഘാതം ഉണ്ടായിട്ടുള്ള ആളായതിനാൽ കുളിക്കാനിറങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായതായതാവാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow