കുമളി നൂലാംപാറ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം സമാപിച്ചു
കുമളി നൂലാംപാറ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം സമാപിച്ചു
ഇടുക്കി: കുമളി അമരാവതി നൂലാംപാറ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു. ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ദാമോദരന്‍, മേല്‍ശാന്തി അഭിലാഷ് നാരായണന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മഹാശിവരാത്രി ദിവസം മഹാപ്രസാദയൂട്ടും ശിവരാത്രി പഞ്ചയാമ പൂജകളും നടന്നു. തുടര്‍ന്ന് ആറാട്ടും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും വാദ്യമേളങ്ങളുടെയും കാവടി, താലപ്പൊലി, മുളപ്പയര്‍, നിറദീപങ്ങളുടെയും അകമ്പടിയോടെ ആയിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര ക്ഷേത്രത്തിലെത്തിയതോടെ ചടങ്ങുകള്‍ അവസാനിച്ചു. ദേവസ്വം പ്രസിഡന്റ് സന്തോഷ് പണിക്കര്‍, സെക്രട്ടറി ഗിരീഷ് കുമാര്‍ ട്രഷറര്‍ എംഡി ഉണ്ണികൃഷ്ണന്‍, മറ്റു ഭാരവാഹികളായ അശോകന്‍ മാഞ്ചിറക്കല്‍, സന്തോഷ് കുമാര്‍ കളിക്കല്‍ പുത്തന്‍വീട്, ബിനീഷ് കെ ഉറുമ്പില്‍, സജി വെമ്പള്ളി, ഗിരീഷ്‌കുമാര്‍ ചക്കാലമുറിയില്‍, കമ്മിറ്റിയംഗങ്ങള്‍, ക്ഷേത്ര മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?