പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി തേക്കടിയില്‍ ഏകദിന ശില്‍പശാല നടത്തി
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി തേക്കടിയില്‍ ഏകദിന ശില്‍പശാല നടത്തി
ഇടുക്കി: പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്‍പശാല 'വാര്‍ത്താലാപ്' സംഘടിപ്പിച്ചു. തേക്കടിയില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിചാമി ഉദ്ഘാടനം ചെയ്തു. മാധ്യമ രംഗത്തെ എ ഐ യുഗത്തിലെ വെല്ലുവിളികളും പഠന മാര്‍ഗങ്ങളും ചര്‍ച്ചയായി. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. സോഷ്യല്‍ മീഡിയ യുഗത്തിലെ എഐ-പവേര്‍ഡ് ജേണലിസം എന്ന വിഷയത്തില്‍ ഐഐടി കോട്ടയം അസോസിയേറ്റ് ഡീന്‍ ഡോ. എബിന്‍ ഡെനി രാജ്, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും എന്ന വിഷയത്തില്‍ മീഡിയ പ്രൊഫഷണലും ഫാക്ട് ചെക്കറും എ ഐ പരിശീലകനുമായ ഹബീബ് റഹ്‌മാന്‍ വൈ പി, സഹകരണ മേഖലയിലെ ഗവണ്‍മെന്റ് പദ്ധതികള്‍ വി ബി-ജി റാം ജി നിയമം എന്ന വിഷയത്തില്‍ സഹകരണ മന്ത്രാലയത്തിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ ഡയറക്ടര്‍ ഡോ. ജയമോഹനന്‍ നായര്‍ വി എന്നിവര്‍ ക്ലാസെടുത്തു. തിരുവനന്തപുരം പിഐബിയിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിഖിത എ എസ്, തേക്കടി പ്രസ് ക്ലബ് പ്രസിഡന്റ് പി കെ ഹാരിസ്, സെക്രട്ടറി ജെയ്‌സണ്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?