ഏലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി

ഏലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി

Nov 1, 2026 - 17:08
 0
ഏലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി
This is the title of the web page

ഇടുക്കി: ഏലപ്പാറ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. ആശുപത്രിയുടെ മുന്‍വശം തകര്‍ന്നുകിടന്നിരുന്നത് രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി പഞ്ചായത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേരുകയും ഫണ്ടില്‍നിന്ന് 50,000 രൂപ വിനിയോഗിച്ച് മുന്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. ആശുപത്രിയുടെ ശേഷിക്കുന്ന ഭൗതിക സാഹചര്യങ്ങളും വെയ്റ്റിങ് ഏരിയായും മെച്ചപ്പെടുത്തുന്നതിനായി പഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു. കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും  എംഎല്‍എയ്ക്കും നിവേദനം നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ ഫാറൂഖ് പറഞ്ഞു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow