കട്ടപ്പന ഇടുക്കിക്കവലയിലെ മൂടിയില്ലാത്ത ഓട കാല്‍നട യാത്രികര്‍ക്ക് ഭീഷണി
കട്ടപ്പന ഇടുക്കിക്കവലയിലെ മൂടിയില്ലാത്ത ഓട കാല്‍നട യാത്രികര്‍ക്ക് ഭീഷണി
ഇടുക്കി: അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന ഇടുക്കിക്കവല ജങ്ഷനിലെ മൂടിയില്ലാത്ത ഓട കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുന്നു. ടൗണില്‍നിന്ന് വെള്ളയാംകുടി ഭാഗത്തേക്ക് തിരിയുന്നിടത്താണ് ഓട സ്ഥിതിചെയ്യുന്നത്. ഇടുക്കിക്കവല പെട്രോള്‍ പമ്പ് ഭാഗത്തുള്‍പ്പെടെ ഓടയ്ക്ക് മൂടിയുണ്ടെങ്കിലും വളവ് തിരിയുന്ന സ്ഥലത്ത് ഓടയ്ക്ക് മൂടി സ്ഥാപിച്ചിട്ടില്ല. ഇവിടേയ്ക്ക് കാട് വളര്‍ന്നുനില്‍ക്കുന്നതിനാല്‍ സ്ലാബ് ഇല്ലാത്തത് കാല്‍നട യാത്രികരുടെ ശ്രദ്ധയില്‍പ്പെടാറുമില്ല. കട്ടപ്പന ഗവ. കോളജ്, ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കടക്കം നൂറിലേറെ വിദ്യാര്‍ഥികള്‍ ദിവസേന കാല്‍നടയായി സഞ്ചരിക്കുന്ന പാതയിലാണ് ഈ അപകടാവസ്ഥയുള്ളത്.
വലിയ വാഹനങ്ങള്‍ വരുമ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ ഓടയ്ക്ക് അരികിലേയ്ക്ക് നീക്കിനിര്‍ത്തുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഗതാഗത നിയന്ത്രണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും മേഖലയില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടാറുണ്ട്. എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?