മൂന്നാറില്‍ ഗ്ലാസ് വാച്ച് ടവര്‍ തുറന്നു 

മൂന്നാറില്‍ ഗ്ലാസ് വാച്ച് ടവര്‍ തുറന്നു 

Apr 23, 2026 - 13:56
 0
മൂന്നാറില്‍ ഗ്ലാസ് വാച്ച് ടവര്‍ തുറന്നു 
This is the title of the web page

ഇടുക്കി: മധ്യവേനലവധിക്കാലം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി മൂന്നാറില്‍ ഗ്ലാസ് വാച്ച് ടവര്‍ തുറന്നുകൊടുത്തു. ഡബിള്‍ ലൈനായി നിര്‍മിച്ചിട്ടുള്ള കേരളത്തിലെ ഏറ്റവും നീളമേറിയ ഗ്ലാസ് വാച്ച് ടവറാണ് മൂന്നാറിലേത്. ജില്ലാ വിനോദ സഞ്ചാരവകുപ്പിന് കീഴില്‍ ദേവികുളം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ആകാശക്കാഴ്ചകളും മൂന്നാറിന്റെ പ്രകൃതിസൗന്ദര്യവും ആസ്വദിക്കാനുമായി പുതിയ ഗ്ലാസ് വാച്ച് ടവര്‍ നിര്‍മിച്ചിരിക്കുന്നത്. 3.60 കോടി രൂപയാണ് ഗ്ലാസ് വാച്ച് ടവറിന്റെ ചെലവ്. 34 മീറ്റര്‍ നീളമുള്ള നടപ്പാതയിലൂടെ പോയാല്‍ ഭൂനിരപ്പില്‍നിന്ന് 300 മീറ്റര്‍ ഉയരത്തിലുള്ള വാച്ച് ടവറിലെത്താം. ഒരേ സമയം 30 പേര്‍ക്കാണ ശ്രമം. സ്വകാര്യപങ്കാളിത്തത്തോടെ ജില്ലയില്‍ ഡിടിപിസി നടപ്പാക്കിയ രണ്ടാമത്തെ ഗ്ലാസ് വാച്ച് ടവറാണ് മൂന്നാറിലേത്. ആദ്യത്തേതു വാഗമണ്ണിലേതാണ്. മുതിര്‍ന്നവര്‍ക്ക് 250 രൂപയും കുട്ടികള്‍ക്ക് 200 രൂപയുമാണ് ഗ്ലാസ് വാച്ച് ടവറില്‍ കയറുന്നതിനുള്ള ടിക്കറ്റ് നിരക്ക്.

What's Your Reaction?

like

dislike

love

funny

angry

sad

wow