ഐസിഡിഎസ് പോഷണ്‍ പക്വാഡ സമാപനം രാജകുമാരിയില്‍ നടത്തി
ഐസിഡിഎസ് പോഷണ്‍ പക്വാഡ സമാപനം രാജകുമാരിയില്‍ നടത്തി
ഇടുക്കി: ഐസിഡിഎസ് നെടുങ്കണ്ടം അഡീഷണല്‍ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പോഷണ്‍ പക്വാഡയുടെ സമാപനം രാജകുമാരി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. സമൂഹത്തില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെ റാലി, പോഷകാഹാര പ്രദര്‍ശനം, ബോധവല്‍ക്കരണ സെമിനാറുകള്‍, പോഷണ്‍ പ്രതിജ്ഞ, യോഗ പ്രാധാന്യ അവതരണം എന്നിവ സംഘടിപ്പിച്ചു. പ്രാദേശികമായി ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തയാറാക്കാവുന്ന പോഷക സമൃദ്ധമായ വിഭവങ്ങളാണ് തയാറാക്കി അവതരിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി പോഷണ്‍ പ്രതിജ്ഞ ചൊല്ലിക്കുകയും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുകയും ചെയ്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, എന്‍എന്‍എം കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സിഡിഎസ് അംഗങ്ങള്‍, ഡിസ്ട്രിക് ഹബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?