ബിജെപി ക്രിസ്ത്യന്‍ ഔട്ട് റീച്ച് ശില്‍പശാല നടത്തി
ബിജെപി ക്രിസ്ത്യന്‍ ഔട്ട് റീച്ച് ശില്‍പശാല നടത്തി

ഇടുക്കി: ബിജെപി ജില്ലാ കമ്മിറ്റി ക്രിസ്ത്യന്‍ ഔട്ട് റീച്ച് ശില്‍പശാല നടത്തി. സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ക്രിസ്ത്യന്‍ ഔട്ട് റീച്ച് സംസ്ഥാന പ്രഭാരിയുമായ അഡ്വ. ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ദേവസ്യ താണവേലില്‍ അധ്യക്ഷനായി. മൈനോരറ്റി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, പി പി സാനു, ജോയി കോയിക്കകുടി, അഡ്വ. സ്റ്റീഫന്‍ ഐസക്ക് എന്നിവര്‍ സംസാരിച്ചു. നിരവധി ക്രിസ്ത്യന്‍ സോഷ്യന്‍ ഔട്ട് റീച്ച് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






