ഉപ്പുതറയില്‍ മാനസികാരോഗ്യ ദിനാചരണം നടത്തി
ഉപ്പുതറയില്‍ മാനസികാരോഗ്യ ദിനാചരണം നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍, ഉപ്പുതറ പഞ്ചായത്തും വോസാഡും ചേര്‍ന്നാണ് ഉപ്പുതറയില്‍ മാനസികാരോഗ്യ ദിനാചരണം നടത്തി. പരപ്പ് സ്പെഷ്യല്‍ സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനംചെയ്തു. വോസാഡിന്റെ നേതൃത്വത്തില്‍ 17 പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമായി നടത്തിവന്നിരുന്ന കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായാണ ദിനാചരണവും സെമിനാറുകളും നടത്തിയത്.
വയോജന പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അനുഗ്രഹ, കൗണ്‍സിലര്‍ അമൃത, വോസാര്‍ഡ് പ്രതിനിധികളായ റീന ജോര്‍ജ്, കിരണ്‍ അഗസ്റ്റിന്‍, ലിഞ്ചു എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് ജോയി, ഉപ്പുതറ പഞ്ചായത്തംഗം ഷീബ സത്യനാഥ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജയ്സണ്‍, ബിനോയ് ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






