അടിമാലി ഇരുമ്പുപാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
അടിമാലി ഇരുമ്പുപാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ഇരുമ്പുപാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം. 10-ാംമൈല്‍ ഭാഗത്തുനിന്ന് ഇരുമ്പുപാലത്തേയ്ക്ക് വന്ന കാറും ചില്ലിത്തോട്ടില്‍നിന്ന് ഇരുമ്പുപാലത്തേയ്ക്ക് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന്റെ കാലിന് പരിക്കുണ്ട്. ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
What's Your Reaction?






