കുമളി ചെങ്കരയില്‍ വീട് കുത്തിത്തുറന്ന് 2 ലക്ഷം രൂപ കവര്‍ന്ന അസം സ്വദേശി പിടിയില്‍
കുമളി ചെങ്കരയില്‍ വീട് കുത്തിത്തുറന്ന് 2 ലക്ഷം രൂപ കവര്‍ന്ന അസം സ്വദേശി പിടിയില്‍

ഇടുക്കി: കുമളി ചെങ്കരയില്‍ വീട് കുത്തിത്തുറന്ന് 2 ലക്ഷം രൂപ മോഷ്ടിച്ച അസം സ്വദേശിയെ വിജയവാഡയില്‍നിന്ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തു. അസം ദറാങ്ങ് ജില്ലയില്‍ താമസിക്കുന്ന ഫക്കിര്‍ അലി(23) ആണ് പിടിയിലായത്. ജൂണ്‍ 27ന് ചെങ്കര എസ്എംഎല്‍ എസ്റ്റേറ്റിലെ 59-ാം നമ്പര്‍ ലയം കുത്തിത്തുറന്നാണ് ഇയാള്‍ മോഷണം നടത്തിയത്. തുടര്‍ന്ന് ആന്ധ്രാപ്രദേശിലേക്ക് കടന്ന ഇയാളെ 5 ദിവസത്തിനുള്ളില്‍ പൊലീസ് പിടികൂടുകയായിരുന്നു. കുമളി എസ്എച്ച്ഒ പി എസ് സുജിത്ത്, എസ്‌ഐമാരായ ജെഫി ജോര്‍ജ്, അനന്ദു, ജമാല്‍, എസ്സിപിഒ ബിജു, സിപിഒമാരായ മാരിയപ്പന്‍, ഷിനാസ് എന്നിവരടങ്ങുന്ന സംഘ അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






