കഞ്ഞിക്കുഴി സിഎച്ച്‌സിയുടെ ആംബുലന്‍സ് കട്ടപ്പുറത്ത്
കഞ്ഞിക്കുഴി സിഎച്ച്‌സിയുടെ ആംബുലന്‍സ് കട്ടപ്പുറത്ത്

ഇടുക്കി: കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എസ്ടി വിഭാഗക്കാര്‍ക്ക് സൗജന്യ സേവനം നല്‍കിയിരുന്ന ആംബുലന്‍സ് കാലാവധി കഴിഞ്ഞിട്ട് നാളുകളായി. ഇതോടെ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് വലിയ തുക മുടക്കി സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. ഇത് ദിവസവേതനത്തിന് ജോലിചെയ്യുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. മന്ത്രി റോഷി ആഗസ്റ്റിന്‍ എംഎല്‍എയായിരുന്ന കാലഘട്ടത്തിലാണ് സിഎച്ച്‌സിക്ക് ആംബുലന്‍സ് അനുവദിച്ചത്. അടിയന്തരമായി കഞ്ഞിക്കുഴി സിഎച്ച്‌സിക്ക് ആംബുലന്‍സ് ആനുവദിക്കാന്‍ അധികൃതര്‍ ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






