മുട്ടുകാട്ടിലെ മുനിയറകള്‍ സംരക്ഷിക്കാന്‍ പദ്ധതിയൊരുക്കി ചിന്നക്കനാല്‍ പഞ്ചായത്ത്
മുട്ടുകാട്ടിലെ മുനിയറകള്‍ സംരക്ഷിക്കാന്‍ പദ്ധതിയൊരുക്കി ചിന്നക്കനാല്‍ പഞ്ചായത്ത്

ഇടുക്കി: മഹാശിലായുഗ കാലത്തെ അവശേഷിപ്പുകളായ മുട്ടുകാട്ടിലെ മുനിയറകള്‍ സംരക്ഷിക്കുന്നതിനും മലമുകളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും പദ്ധതി തയാറാക്കി ചിന്നക്കനാല്‍ പഞ്ചായത്ത്. ടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രപ്പോസല്‍ പഞ്ചായത്ത് ഡിടിപിസിക്ക് കൈമാറി. നിരവധിയായ മുനിയറകള്‍ ഇവിടെയുണ്ടെങ്കിലും ഇവ സംരക്ഷിക്കുന്നതിന് നടപടി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്. മുട്ടുകാട് പാടശേഖരത്തിന്റെ മനോഹര കാഴ്ചയും ഒപ്പം കോടമഞ്ഞും.. വീശിയടിക്കുന്ന കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. അധികൃതരുടെ ശ്രദ്ധ ഇവിടേയ്ക്ക് എത്താത്തതിനാല്‍ മേഖല സാമൂഹ്യ വിരുദ്ധന്മാരുടെ താവളവുമായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പഞ്ചായത്തിന്റെ ഇടപെടല്‍. പദ്ധതി നടപ്പിലായാല്‍ ഉള്‍ഗ്രാമ പ്രദേശമായ മുട്ടുകാടിന്റെ സമഗ്രമായ വികസനത്തിനും ഇത് വഴിതെളിക്കും.
What's Your Reaction?






