വണ്ടന്‍മേട് പഞ്ചായത്തിലെ വയോജനങ്ങള്‍ക്കായി പകല്‍ വീട് തുറന്നു
വണ്ടന്‍മേട് പഞ്ചായത്തിലെ വയോജനങ്ങള്‍ക്കായി പകല്‍ വീട് തുറന്നു

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് വയോജനങ്ങള്‍ക്കായി പകല്‍ വീട് പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പത്തുലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് 11-ാം വാര്‍ഡ് അച്ചന്‍കാനത്ത് പകല്‍ വീട് നിര്‍മിച്ചിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ പ്രദേശത്തെ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന വയോജനങ്ങള്‍ക്ക് ഒത്തുകൂടുന്നതിനും സമയം ചിലവഴിക്കുന്നതിനുമുള്ള സൗകര്യങ്ങളോടുകൂടിയാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പഞ്ചായത്തംഗം സൂസന്‍ ജേക്കബ് അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ജി പി രാജന്‍, സിസിലി സജി, ടോണി മാക്കോറ, വര്‍ഗീസ് ചാക്കോ എന്നിവര്‍ സംസാരിച്ചു. വിശിഷ്ടാതിഥികള്‍ പൊതുപ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.
What's Your Reaction?






