മൂന്നാര്‍ ടൗണില്‍ കുഴികള്‍: വാഴനട്ട് പ്രതിഷേധിച്ച് എഐടിയുസി
മൂന്നാര്‍ ടൗണില്‍ കുഴികള്‍: വാഴനട്ട് പ്രതിഷേധിച്ച് എഐടിയുസി

ഇടുക്കി: മൂന്നാര്‍ ടൗണില്‍ റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കാത്തതിനെതിരെ എഐടിയുസി പ്രവര്‍ത്തകര്‍ വാഴനട്ട് പ്രതിഷേധിച്ചു. കുഴികളില്‍വീണ് ഇരുചക്ര വാഹനയാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവാണെന്ന് ഇവര്‍ ആരോപിച്ചു. ടൗണ്‍ ബസ് സ്റ്റാന്‍ഡിലും പാലത്തിലുമാണ് ടാറിങ് തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. മോട്ടോര്‍ ഡ്രൈവേഴ്സ് യൂണിയന്‍(എഐടിയുസി) സംസ്ഥാന കമ്മിറ്റിയംഗം പനീര്‍ സെല്‍വം സമരം ഉദ്ഘാടനം ചെയ്തു. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കാര്‍ത്തിക്, സെബാസ്റ്റ്യന്‍, സുനില്‍, സംഗീത്, കുമാര്‍, ഡാനി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






