രാജാക്കാട് മൃഗാശുപത്രിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
രാജാക്കാട് മൃഗാശുപത്രിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇടുക്കി: രാജാക്കാട് മൃഗാശുപത്രിയുടെ നവീകരിച്ച കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം ചെയ്തു. കുടിയേറ്റ കാലത്തോളം പഴക്കമുള്ള ആശുപത്രി കെട്ടിടം കാലപ്പഴക്കത്താല്‍ ചശോച്യാവസ്ഥയിലായിരുന്നു. ഇതുമൂലം ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായ സാഹചര്യത്തിലാണ് പഞ്ചായത്ത് 16.5 ലക്ഷം രൂപ മുതല്‍ മുടക്കി കെട്ടിടം നവീകരിച്ചത്. ഒപ്പം തന്നെ ആധുനിക രീതിയിലുള്ള ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള കാല്‍ത്സ്യ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി സന്തോഷ് അധ്യക്ഷനായി. കെ പി സുബീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്. ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങണി രാജേന്ദ്രന്‍, പഞ്ചായത്തംഗങ്ങള്‍, വെറ്റിറിനറി സര്‍ജന്‍ ഡോ. സുര്‍ജിത്ത് കെ കുമാര്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






