ഉപ്പുതറ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഉപ്പുതറ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. പ്രസിഡന്റ് ജെയിംസ് കെ ജെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ഉപ്പുതറ പഞ്ചായത്തും ചേര്‍ന്നാണ് സെപ്റ്റംബര്‍ 30 ഒക്ടോബര്‍ 4,5,6 തീയതികളില്‍ കേരളോത്സവം നടത്തിയത്. ക്രിക്കറ്റ്, രചനാ മത്സരങ്ങള്‍, കലാ കായിക മത്സരങ്ങള്‍, ചെസ്, യോഗ, വോളിബോള്‍, വടംവലി എന്നി മത്സരങ്ങളും നടത്തി. വടംവലിയില്‍ എസ്പിഎച്ച്എസ്എസ് ഉപ്പുതറ ഒന്നാം സ്ഥാനവും മഴവില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കാക്കത്തോട് രണ്ടാം സ്ഥാനവും എംപിസി മലയപുതുവയില്‍ മൂന്നാം സ്ഥാനവും നേടി. തുടര്‍ന്ന് സമ്മാന വിതരണവും നടത്തി. പഞ്ചായത്തംഗങ്ങളായ സാബു വേങ്ങവേലില്‍, ഷീബ സത്യനാഥ്, ജെയിംസ് തോക്കൊമ്പേല്‍, രജനി രവി, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






