ആഗോള അയ്യപ്പസംഗമം ഭക്തരെ കബളിപ്പിക്കാന്‍: അടൂര്‍ പ്രകാശ്
ആഗോള അയ്യപ്പസംഗമം ഭക്തരെ കബളിപ്പിക്കാന്‍: അടൂര്‍ പ്രകാശ്

ഇടുക്കി: കേരളത്തിലെ ഭക്തജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. യുഡിഎഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 9 വര്‍ഷം ഭരിച്ചിട്ടും ശബരിമലയ്ക്കുവേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അവസാന നിമിഷം മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഭക്തജനങ്ങളെ കബളിപ്പിച്ച് വോട്ടുതട്ടാന്‍ മാത്രമാണ്. 2018ലെ ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാന്‍പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഭക്തജനസ്നേഹം ദുരുദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






