ജപ്പാനില്‍ തൊഴിലവസരം: കട്ടപ്പനയില്‍ നടന്ന തൊഴില്‍മേളയില്‍ പങ്കെടുത്തത് 5000 ഉദ്യോഗാര്‍ഥികള്‍
ജപ്പാനില്‍ തൊഴിലവസരം: കട്ടപ്പനയില്‍ നടന്ന തൊഴില്‍മേളയില്‍ പങ്കെടുത്തത് 5000 ഉദ്യോഗാര്‍ഥികള്‍

ഇടുക്കി: ജപ്പാലിലേക്കുള്ള തൊഴിലവസരങ്ങളുമായി കട്ടപ്പനയില്‍ സംഘടിപ്പിച്ച തൊഴില്‍മേഖലയില്‍ പങ്കെടുത്തത് 5000ല്‍പ്പരം ഉദ്യോഗാര്‍ഥികള്‍. കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍, ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള രജിസ്റ്റേര്‍ഡ് സെന്‍ഡിങ് ഓര്‍ഗനൈസേഷന്‍ അജിനോറ ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സിയും ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റും ചേര്‍ന്നാണ് മേള സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി മുന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ജപ്പാനില്‍ നിന്നുള്ള 72 കമ്പനികള്‍ റിക്രൂട്ട്മെന്റില്‍ പങ്കെടുത്തു. യോഗത്തില്‍ അജിനോറ ഡയറക്ടര്‍ അജി മാത്യു അദ്ധ്യക്ഷനായി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍, ജപ്പാന്‍ എല്‍ഐസി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എമില്‍ നായ് ഹോംഗ് ലായ്, എസ്‌കെ ടെക്‌നോളജി മാനേജിംഗ് പാട്‌നര്‍ ഷുഭേച്ചാ ഗോഷ്, കട്ടപ്പന സെന്റ് ജോര്‍ജ് ഫോറോന പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍, കട്ടപ്പന ഇടവക പള്ളി വികാരി ഫാ. ബിനോയി പി ജേക്കബ്, ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഡയറക്ടര്‍ പ്രിന്‍സ് ജോസഫ് മൂലേച്ചാലില്‍, അജിനോറ ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ അജോ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






