സി എസ് ഡി എസ് നേതൃത്വ യോഗവും ബി ആര്‍ അംബേദ്കര്‍ ജന്മദിന ആഘോഷവും കട്ടപ്പനയില്‍
സി എസ് ഡി എസ് നേതൃത്വ യോഗവും ബി ആര്‍ അംബേദ്കര്‍ ജന്മദിന ആഘോഷവും കട്ടപ്പനയില്‍

ഇടുക്കി: സി എസ് ഡി എസ് നേതൃത്വ യോഗവും ബി ആര്‍ അംബേദ്കര്‍ ജന്മദിന ആഘോഷവും സംഘടിപ്പിച്ചു. സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് എം എസ് സജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അംബേദ്കര്‍ എഴുതിയ ഭരണഘടന മാറ്റം വരുത്തുവാനുള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്, 2019 മുതല്‍ ഭരണഘടനയെ തിരുത്താനുള്ള ശ്രമങ്ങള്‍ കാണാന്‍ സാധിക്കും. അതിന്റെ തുടക്കമാണ് 2018 ല്‍ രാജ്യം അഭിമുഖീകരിച്ച ഒരു കലാപം എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കട്ടപ്പനയിലെ അംബേദ്കര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ടൗണില്‍ പ്രകടനവും നടത്തി. യോഗത്തില്‍ സി എസ് ഡി എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ പീരുമേട്, ഷിബു പാമ്പാടി, ജോസഫ് ജോണ്‍, കെ സി ഷാജി, കെ ആര്‍ മധു, കെ ഒ വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






