കെ.എസ്.എസ്.പി.എ കട്ടപ്പന സബ് ട്രഷറി ഉപരോധം 

കെ.എസ്.എസ്.പി.എ കട്ടപ്പന സബ് ട്രഷറി ഉപരോധം 

Jul 1, 2024 - 22:12
 0
കെ.എസ്.എസ്.പി.എ കട്ടപ്പന സബ് ട്രഷറി ഉപരോധം 
This is the title of the web page

ഇടുക്കി: പെന്‍ഷന്‍ പരിഷ്‌കരണ നടപടി ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസം ഗഡു അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ  ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍  ഉന്നയിച്ച് കെ.എസ്.എസ്.പി.എ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍   കട്ടപ്പന സബ് ട്രഷറിക്കു മുന്നില്‍ ഉപരോധം സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം കെ.എ മാത്യു ഉദ്ഘാടനം ചെയ്തു. എല്‍ .ഡി .എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജീവനക്കാരോടും പെന്‍ഷന്‍കാരോടും വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പെന്‍ഷന്‍ കുടിശികകള്‍  ഒന്നും തന്നെ  നല്‍കിയിട്ടില്ല എന്നും കെ. എ മാത്യു പറഞ്ഞു. ഇടുക്കി നിയോജക മണ്ഡലം  പ്രസിഡന്റ്   എ.ഡി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി മോഹനന്‍ നായര്‍, ആദ്യകാല ഭരണസമിതിയംഗം വൈ സി  സ്റ്റീഫന്‍ ,സംഘടന സംസ്ഥാന സമിതിയംഗം പി.എസ് രാജപ്പന്‍ ,വി ഡി എബ്രഹാം ,ജോസ് വെട്ടിക്കാല തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow