എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വൃന്ദാ കാരാട്ട് വണ്ടിപ്പെരിയാറില്‍
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വൃന്ദാ കാരാട്ട് വണ്ടിപ്പെരിയാറില്‍

ഇടുക്കി: എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ: ജോയ്‌സ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സിപിഐഎം കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വണ്ടിപ്പെരിയാറില്‍. വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ നിന്നും എല്‍ഡിവൈഎഫ് യുവജന പ്രസ്ഥാനത്തിലെ നിരവധി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് വൃന്ദാ കാരാട്ട് വേദിയില്‍ എത്തിയത്. എല്‍ഡിഎഫ് പീരുമേട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി സെക്രട്ടറി ആര്‍ തിലകന്‍ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ എം ഉഷ സ്വാഗതം ആശംസിച്ചു .പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത ഏക സംസ്ഥാനം കേരളമാണ്, ആയിരക്കണക്കിന് ഹൈന്ദവ ഭക്തര്‍ എത്തുന്ന ഗുരുവായൂരില്‍ എംഎല്‍എ ആയി ഒരു മുസ്ലിം ഉള്ളത് കേരളത്തിന്റെ മതനിരപേക്ഷതയെ വിളിച്ചോതുന്ന ഘടകമാണ്, കേന്ദ്രത്തില്‍ ഇപ്പോള്‍ നടക്കുന്നത് തവള രാഷ്ട്രീയമാണെന്നും പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുവാന്‍ കോണ്‍ഗ്രസിലെ ഒരു എംപി പോലും ഉണ്ടായിരുന്നില്ലായെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം കെ കെ ശിവരാമന്‍, എല്‍ഡിഎഫ് നേതാക്കളായ ജോസ് ഫിലിപ്പ്, രാരിച്ചന്‍ നീറണാകുന്നേല്‍, പി എന്‍ മോഹനന്‍, കുസുമം സതീഷ്, ആശ ആന്റണി, ജോണി ചെരിവുപുറം, സിപിഐഎം പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






