ഇടുക്കി: ഫിലമെന്റ് കലാസാഹിത്യവേദിയുടെ ജില്ലാ കണ്‍വന്‍ഷനും ഓണാഘോഷവും
ശബളം കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു. കാഞ്ചിയാര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉന്‍മേഷ് ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നുള്ള 101 പ്രമുഖ കവികളുടെ കവിതകള്‍ ഉള്‍പ്പെടുത്തിയ കവിതാസമാഹാരമാണ് ശബളം.
ഫിലമെന്റ് കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ് ജോമാ കുഞ്ഞൂഞ്ഞി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എന്‍ ജി മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍, കാഞ്ചിയാര്‍ രാജന്‍, ശബളം ചീഫ് എഡിറ്റര്‍ മിനി മോഹനന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി സുവര്‍ണകുമാരി ആലപ്പുഴ, ധന്വന്തരന്‍ വൈദ്യര്‍, എന്‍ വി രാജു നിവര്‍ത്തില്‍, ബിജു വൈശ്യംപറമ്പന്‍, അഗസ്റ്റിന്‍ മാത്യു കണ്ടത്തില്‍, രവീന്ദ്രന്‍ നായര്‍ എം വി, പ്രിയാ വിജീഷ്, ജോര്‍ജ് ഐപ്പന്‍പറമ്പന്‍, അഭിലാഷ് എ എസ്, കെ ബി രാജേഷ്, സുലോചന രാജന്‍, എം ഡി മോഹനന്‍ എന്നിവരും പങ്കെടുത്തു.