നാടന്‍ രുചിഭേദങ്ങള്‍: കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി
നാടന്‍ രുചിഭേദങ്ങള്‍: കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഭക്ഷ്യമേള നടത്തി
ഇടുക്കി: വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്ന് തയാറാക്കിക്കൊണ്ടുവന്ന നാടന്‍ വിഭവങ്ങള്‍ ഒരുക്കി കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ 'യമ്മി ഫെസ്റ്റ്' എന്നപേരില്‍ ഭക്ഷ്യമേള നടത്തി. പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത പലവിഭവങ്ങളും മേളയിലുണ്ടായിരുന്നു. കപ്പ, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ്, ഇലയട, കുമ്പിളപ്പം, വിവിധതരം ദോശകള്‍, ഇടിയപ്പം, പുട്ട്, അച്ചപ്പം, വട്ടയപ്പം, തീയല്‍, അവിയല്‍ തുടങ്ങിയ വിഭവങ്ങളും ഉപ്പേരി, ശര്‍ക്കര വരട്ടി, അരിയുണ്ട, എള്ളുണ്ട, കപ്പ വറുത്തത്, ചക്ക വറുത്തത്, കുഴലപ്പം തുടങ്ങിയ പലഹാരങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കേരളത്തിന്റെ പരമ്പരാഗത ഭക്ഷ്യസംസ്‌കാരവും ജൈവ ജീവിത രീതികളും വിദ്യാര്‍ഥികളെ പരിചയപ്പെടുത്താനാണ് പരിപാടി സംഘടിപ്പിച്ചത്. മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ, പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, ഫാ. ജെയിംസ് പ്ലാക്കാട്ട്, ഫാ. അജീഷ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

