കിണറ്റില്‍ വീണ നായയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
കിണറ്റില്‍ വീണ നായയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

ഇടുക്കി: കിണറ്റില്‍ വീണ നായക്ക് രക്ഷകരായി കട്ടപ്പന അഗ്നിരക്ഷാസേന. കുന്തളംപാറ സ്വദേശി തോട്ടത്തില്‍ ഫ്രാന്‍സീസിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് വ്യാഴാഴ്ച രാത്രി 9 ഓടെ നായ വീണത്. ഉടന്‍ തന്നെ കട്ടപ്പന ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. 10 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി നായയെ രക്ഷിച്ചു. അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തതനം മാതൃകാപരമാണന്ന് ഫ്രാന്‍സീസ് പറഞ്ഞു.
What's Your Reaction?






