യുഡിഎഫ് കാഞ്ചിയാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 27ന്
യുഡിഎഫ് കാഞ്ചിയാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 27ന്
ഇടുക്കി: യുഡിഎഫ് കാഞ്ചിയാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 27ന ഉച്ചകഴിഞ്ഞ് 3.30ന് പള്ളിക്കവല വനിതാ സാംസ്‌ക്കാരിക നിലയത്തില്‍ നടക്കും. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യും. കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍ ജങ്ഷനില്‍നിന്ന് പള്ളിക്കവലയിലേയ്ക്ക് പ്രകടനവും നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി 'വിഷന്‍ 25'ന്റെ ഭാഗമായി പൊതുസമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, പ്രകടനങ്ങള്‍, വിവിധ സെമിനാറുകള്‍, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിക്കല്‍ പരിപാടികളും കാഞ്ചിയാര്‍, സ്വരാജ്, കല്‍ത്തൊട്ടി മേഖലാ സമ്മേളനങ്ങളും നടത്തിയിരുന്നു. തര്‍ക്കമില്ലാതെ സീറ്റുവിഭജനം പൂര്‍ത്തിയാക്കാനും ജനപ്രിയരായ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാനും കഴിഞ്ഞു. സിപിഐ എം-ബിജെപി കൂട്ടുകെട്ട് പരസ്യമായി നിലനില്‍ക്കുന്ന കാഞ്ചിയാര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കൂടാതെ, കാഞ്ചിയാര്‍, കല്‍ത്തൊട്ടി, അയ്യപ്പന്‍കോവില്‍ ബ്ലോക്ക് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് ഉപ്പുതറ ഡിവിഷനിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ച ലീഡ് നേടുമെന്നും നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്, ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, തോമസ് മൈക്കിള്‍, ഇ കെ വാസു തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ് ജോസഫ്, ജോയി ഈഴക്കുന്നേല്‍, അനീഷ് മണ്ണൂര്‍, സണ്ണി വെങ്ങാലൂര്‍, ആല്‍ബിന്‍ മണ്ണംചേരിയില്‍, സാവിയോ പള്ളിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

