ഇടുക്കി സബ് ഡിവിഷന്‍ പൊലീസ് കായികോപകരണങ്ങള്‍ വിതരണം ചെയ്തു
ഇടുക്കി സബ് ഡിവിഷന്‍ പൊലീസ് കായികോപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: ഇടുക്കി സബ് ഡിവിഷന്‍ പൊലീസ് കായികോപകരണങ്ങളുടെ വിതരണവും ബോധവല്‍ക്കരണ സെമിനാറും നടത്തി. മണിയറന്‍കുടി സെലീന ചാള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി - പട്ടികവര്‍ഗ സംരക്ഷണത്തിന്റെ ഭാഗമായി പൗരാവകാശ സംരക്ഷണ നിയമം 1989 നടപ്പിലാക്കുന്നതിനുള്ള പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തെ ഫണ്ട് വിനിയോഗത്തിന്റെ ഭാഗമായാണ് കായികോപകരണങ്ങള്‍ വിതരണം ചെയ്തത്.
ഗവണ്‍മെന്റ് നടപ്പാക്കുന്ന പദ്ധതിയിലുടെ ഇടുക്കി പൊലീസ് സബ് ഡിവിഷനിലെ 12 ഉന്നതികളിലെ സാമൂഹ്യ പഠന മുറികളിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമാണ് കായിക പരിശീലന ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഡിവൈഎസ്പി ഓഫീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സിആര്‍എസ്‌സി /എസ്ടി നിയമം, പോക്‌സോ നിയമം, ലഹരി ഉപയോഗം കൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. ഡിവൈഎസ്പി രാജന്‍ കെ അരമന അധ്യക്ഷനായി.
അഡീഷണല്‍ എസ്പി ഇമ്മാനുവല്‍ പോള്‍, പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി കെ ആര്‍ ബിജു, ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് സജീവ്, മുരിക്കാശേരി സബ് ഇന്‍സ്‌പെക്ടര്‍ കെ ഡി മണിയന്‍, പഞ്ചായത്തംഗങ്ങളായ അജേഷ്, ഏലിയാമ്മ ജോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






