വണ്ണപ്പുറത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു
വണ്ണപ്പുറത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഫെഡറല്‍ ബാങ്ക് കാലടി ശാഖയിലെ ജീവനക്കാരന്‍ ആലുവ സ്വദേശി ശ്രീജിത്ത് (27) ആണ് മരിച്ചത്. സുഹൃത്ത് ആലുവ മുപ്പത്തടം പറക്കാട്ട് വീട്ടില്‍ വിഷ്ണു (28) വിനെ ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ഓടെയാണ് അപകടം. കോട്ടപ്പാറ വ്യൂ പോയിന്റ് കാണാന്‍ എത്തിയതായിരുന്നു യുവാക്കള്‍. കാഴ്ച്ച ആസ്വദിച്ച് മടങ്ങും വഴി വണ്ണപ്പുറം - മുള്ളരിങ്ങാട് റോഡിലെ കോട്ടപ്പാറ അമ്പലത്തിന് സമീപത്തെ വളവില്‍നിന്ന് സ്‌കൂട്ടര്‍ താഴേക്കു പതിക്കുകയായിരുന്നു. അപകടമറിഞ്ഞെത്തിയ കാളിയാര്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
What's Your Reaction?






