സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് ആക്രമിക്കുന്നു: അഡ്വ. ഇ എം ആഗസ്തി
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് ആക്രമിക്കുന്നു: അഡ്വ. ഇ എം ആഗസ്തി

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും യോഗവും നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റിനെതിരെ വിമര്‍ശനം നടത്തുന്ന ആളുകളെ അക്രമിച്ചൊതുക്കുന്ന പിണറായി വിജയന്റെ നയമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. എല്ലാ തട്ടിപ്പിനുപിന്നിലും തിരുട്ടുകുടുംബമായി പിണറായി കുടുംബം മാറിയിരിക്കുന്നു. ഈ കൊള്ളയ്‌ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളെ തിരിച്ചുവിടാന്‍ ആസൂത്രിതമായി ജനപ്രതിനിധികളെ ആക്രമിക്കുന്ന നിലപാടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആ നയം തിരുത്തുക തന്നെ ചെയ്യുമെന്നും ഇ എം ആഗസ്റ്റി പറഞ്ഞു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ നരനായാട്ട് നടത്തിയ പൊലീസ് നടപടിയില്‍ പ്രതിക്ഷേധിച്ച് നടത്തിയ മാര്‍ച്ച് പൊലീസ് ബാരികേഡ് ഉപയോഗിച്ച് തടഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം കൊലപാതകികളെ സംരക്ഷിക്കുകയും ആളുകളെ തല്ലികൊല്ലുന്നതിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ ഒരു മുഖ്യമന്ത്രിയുടെ മുഖമാണ് കാണാന്‍ കഴിയുന്നത്. കക്കാന്‍ സൗകര്യം കിട്ടുന്ന എല്ലായിടത്തും കക്കാന്‍ മാത്രമായി പിണറായി സര്‍ക്കാരും സിപിഐഎം മാറിയിരിക്കുന്നുവെന്ന് യുഡിഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടികുഴി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. തോമസ് രാജന്‍, എ പി ഉസ്മാന്‍, ജോര്‍ജ് ജോസഫ് പടവന്‍, എം ഡി അര്‍ജുനന്‍, കെ ജെ ബെന്നി, മനോജ് മുരളി, കെ ബി സെല്‍വം, സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, ഫ്രാന്‍സീസ് ദേവസ്യ, മിനി സാബു, വിനോദ് ജോസഫ്, ജോമോന്‍ തെക്കേല്‍, ഷാജി വെള്ളാമാക്കല്‍, പ്രശാന്ത് രാജു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






