എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം തൂത്തെറിയും: ഇബ്രാഹിംകുട്ടി കല്ലാര്‍
എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം തൂത്തെറിയും: ഇബ്രാഹിംകുട്ടി കല്ലാര്‍
ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ജനം തിരിച്ചറിഞ്ഞതായി കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍. യുഡിഎഫ് രാജകുമാരി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത തരത്തില്‍ കേരളത്തിന്റെ തദ്ദേശ സ്വയംഭരണ സംവിധാനത്തെ സര്‍ക്കാാര്‍ തകര്‍ത്തു. സാമ്പത്തിക കെടുകാര്യസ്ഥതയിലേയ്ക്കും സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ നയിച്ചെന്നും അദ്ദേഹം പരഞ്ഞു. പഞ്ചായത്തിലെ മുഴുവന്‍ സ്ഥാനാര്‍ഥികളുമായി ടൗണില്‍ പ്രകടനം നടത്തി. യുഡിഎഫ് ചെയര്‍മാന്‍ ജോസ് കണ്ടത്തിന്‍കര, യുഡിഎഫ് കണ്‍വീനര്‍ റോയി ചാത്തനാട്ട്, എം പി ജോസ്, കെ എസ് അരുണ്‍, ജോര്‍ജ് അരീപ്ലാക്കല്‍, ഷാജി കൊച്ചുകരോട്ട്, സുനില്‍ വാരിക്കാട്ട്, പി ആര്‍ സദാശിവന്‍, സി വി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

