എംഡിഎംഎയും കഞ്ചാവുമായി 2പേര്‍ അറസ്റ്റില്‍
എംഡിഎംഎയും കഞ്ചാവുമായി 2പേര്‍ അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയില്‍ പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് സ്വദേശി അര്‍ഷിദ്(32), ഏഴല്ലൂര്‍ സ്വദേശി അനീഷ്(34) എന്നിവരാണ് പിടിയിലായത്. 11 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. രാസലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. പുതുവര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേക പരിശോധന നടത്തിവരികയാണ്.തൊടുപുഴയ്ക്കുസമീപം ഉണ്ടപ്ലാവില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് അര്‍ഷിദിനെ കസ്റ്റഡിയിലെടുത്തത്. കാറിനുള്ളില്‍ നിന്ന് മയക്കുമരുന്ന, ഇവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള ഉപകരണങ്ങള്‍, ലഹരിവിറ്റ് കിട്ടിയ പണം, എടിഎം കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇയാളില്‍ നിന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂട്ടാളിയായ അനീഷും പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
What's Your Reaction?






